Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Guru Muni Narayana Prasad

ആ​ധ്യാ​ത്മി​ക ഗ്ര​ന്ഥ​ങ്ങ​ളെ ക​ർ​മ​പ​ഥ​ത്തി​ലെ​ത്തി​ക്കാ​ൻ വ്യാ​ഖ്യാ​ന​മൊ​രു​ക്കി​യ ഗു​രു മുനി നാ​രാ​യ​ണ​പ്ര​സാ​ദ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​ർ​​​ക്ക​​​ല നാ​​​രാ​​​യ​​​ണ​​​ഗി​​​രി​​​യി​​​ൽ ബ്ര​​​ഹ്മ​​​വി​​​ദ്യാ​​​മ​​​ന്ദി​​​ര നി​​​ർ​​​മാ​​​ണ​​​ത്തി​​​ന്‍റെ സ​​​ർ​​​വേ​​​യ്ക്ക് എ​​​ത്തി​​​യ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യ പ്ര​​​സാ​​​ദ്, നാ​​​ല​​​ര പ​​​തി​​​റ്റാ​​​ണ്ടി​​​ന് ഇ​​​പ്പു​​​റം നാ​​​രാ​​​യ​​​ണ ഗു​​​രു​​​കു​​​ല​​​ത്തി​​​ന്‍റെ അ​​​മ​​​ര​​​ക്കാ​​​ര​​​നാ​​​യ ഗു​​​രു മു​​​നി​​​ നാ​​​രാ​​​യ​​​ണ​​​പ്ര​​​സാ​​​ദാ​​​യി ലോ​​​ക​​​ശ്ര​​​ദ്ധ നേ​​​ടി.

ശ്രീ​​​നാ​​​രാ​​​യ​​​ണ ഗു​​​രു​​​വി​​​ന്‍റെ ശി​​​ഷ്യ​​​നാ​​​യ ന​​​ട​​​രാ​​​ജ​​​ഗു​​​രു​​​വി​​​ൽനി​​​ന്നു സ​​​ന്യാ​​​സ ദീ​​​ക്ഷ സ്വീ​​​ക​​​രി​​​ച്ച ഗു​​​രു മു​​​നി​​​ നാ​​​രാ​​​യ​​​ണ​​​പ്ര​​​സാ​​​ദ്, ശ്രീ​​​നാ​​​രാ​​​യ​​​ണ ഗു​​​രു​​​വി​​​ന്‍റെ ദ​​​ർ​​​ശ​​​ന​​​ങ്ങ​​​ളും ത​​​ത്വ​​​ചി​​​ന്ത​​​ക​​​ളും ക​​​ഴി​​​ഞ്ഞ അ​​​ര നൂ​​​റ്റാ​​​ണ്ടി​​​ലേ​​​റെ​​​യാ​​​യി ലോ​​​ക​​​മാ​​​കെ വ്യാ​​​പി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ൽ പ്ര​​​ഥ​​​മ സ്ഥാ​​​നീ​​​യ​​​നാ​​​യി.

ആ​​​ധ്യാ​​​ത്മി​​​ക ഗ്ര​​​ന്ഥ​​​ങ്ങ​​​ളി​​​ലെ വാ​​​ക്യ​​​ങ്ങ​​​ളെ ജീ​​​വി​​​ത​​​ത്തി​​​ലെ ക​​​ർ​​​മ​​​പ​​​ഥ​​​ത്തി​​​ൽ എ​​​ത്തി​​​ക്കേ​​​ണ്ട വ്യാ​​​ഖ്യാ​​​ന​​​ങ്ങ​​​ളാ​​​യി ശ്രീ​​​നാ​​​രാ​​​യ​​​ണ ഗു​​​രു ദ​​​ർ​​​ശ​​​ന​​​ങ്ങ​​​ളെ ലോ​​​ക​​​ത്തി​​​ന്‍റെ നെ​​​റു​​​ക​​​യി​​​ലേ​​​ക്ക് സ​​​ന്നി​​​വേ​​​ശി​​​പ്പി​​​ച്ച ഗു​​​രു നി​​​ത്യ​​​ചൈ​​​ത​​​ന്യ ​​​യ​​​തി​​​യു​​​ടെ പ്ര​​​ഭാ​​​ഷ​​​ണ​​​ങ്ങ​​​ള​​​ട​​​ങ്ങി​​​യ പു​​​സ്ത​​​ക​​​ത്തി​​​ൽ 1954ൽ ​​​അ​​​ന്ന​​​ത്തെ എ​​​സ്എ​​​സ്എ​​​ൽ​​​സി ക​​​ഴി​​​ഞ്ഞു സി​​​വി​​​ൽ എ​​​ൻ​​​ജി​​​നീ​​​യ​​​റിം​​​ഗ് ഡി​​​പ്ലോ​​​മ കോ​​​ഴ്സി​​​നു പ​​​ഠി​​​ക്കു​​​ന്ന ന​​​ഗ​​​രൂ​​​ർ സ്വ​​​ദേ​​​ശി​​​യാ​​​യ 12 വ​​​യ​​​സു​​​കാ​​​ര​​​നാ​​​യ പ്ര​​​സാ​​​ദി​​​നെ​​​ക്കു​​​റി​​​ച്ചു വി​​​വ​​​രി​​​ക്കു​​​ന്നു​​​ണ്ട്. ബ്ര​​​ഹ്മ​​​വി​​​ദ്യാ​​​മ​​​ന്ദി​​​രം നി​​​ർ​​​മി​​​ച്ചു ന​​​ൽ​​​കാ​​​മെ​​​ന്ന് ന​​​ട​​​രാ​​​ജ​​​ഗു​​​രു​​​വി​​​നെ അ​​​റി​​​യി​​​ച്ച മ​​​രു​​​ത​​​ൻ​​​വി​​​ളാ​​​ക​​​ത്ത് കു​​​ഞ്ഞു​​​കൃ​​​ഷ്ണ​​​നെ​​​ക്കു​​​റി​​​ച്ചു പ​​​റ​​​യു​​​ന്നു.

അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ എ​​​ൻ​​​ജീ​​​നി​​​യ​​​റിം​​​ഗ് വി​​​ദ്യാ​​​ല​​​യ​​​ത്തി​​​ലെ കു​​​ട്ടി​​​ക​​​ളി​​​ൽ ഒ​​​രാ​​​ളാ​​​യി​​​രു​​​ന്ന പ്ര​​​സാ​​​ദാ​​​ണ് സ​​​ർ​​​വേ​​​യ്ക്ക് ച​​​ങ്ങ​​​ല​​​യു​​​മാ​​​യി എ​​​ത്തി​​​യ​​​ത്. ഏ​​​റെ പ്ര​​​സ​​​രി​​​പ്പു​​​ള്ള ആ​​​ക​​​ർ​​​ഷ​​​ണീ​​​യ​​​മാ​​​യി ചി​​​രി​​​ക്കു​​​ന്ന പ്ര​​​സാ​​​ദി​​​നെ വ​​​ക്ക​​​ത്തെ ഗു​​​രു​​​കു​​​ല ബാ​​​ല​​​ലോ​​​ക​​​ത്തി​​​ന്‍റെ ചു​​​മ​​​ത​​​ല​​​ക്കാ​​​ര​​​നാ​​​ക്കി കു​​​ട്ടി​​​ക​​​ളെ സം​​​ഘ​​​ടി​​​പ്പി​​​ച്ചു. പി​​​ന്നീ​​​ട് ജ​​​ല​​​വി​​​ഭ​​​വ വ​​​കു​​​പ്പി​​​ൽ സി​​​വി​​​ൽ എ​​​ൻ​​​ജി​​​നീ​​​യ​​​റാ​​​യി കൊ​​​ല്ല​​​ത്ത് ജോ​​​ലി ല​​​ഭി​​​ച്ച​​​പ്പോ​​​ൾ വ​​​ർ​​​ക്ക​​​ല​​​യി​​​ലെ നാ​​​രാ​​​യ​​​ണ ഗു​​​രു​​​കു​​​ല​​​ത്തി​​​ൽനി​​​ന്നാ​​​ണ് ജോ​​​ലി​​​ക്കു പോ​​​യി വ​​​ന്നി​​​രു​​​ന്ന​​​ത്. പി​​​ന്നീ​​​ടാ​​​ണ് മു​​​നി ഗു​​​രു​​​നാ​​​രാ​​​യ​​​ണ പ്ര​​​സാ​​​ദ് സ​​​ന്യാ​​​സ ദീ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തും സ​​​ർ​​​ക്കാ​​​ർ ജോ​​​ലി ഉ​​​പേ​​​ക്ഷി​​​ച്ച് ശ്രീ​​​നാ​​​രാ​​​യ​​​ണ ദ​​​ർ​​​ശ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​യോ​​​ക്താ​​​വാ​​​യി മാ​​​റു​​​ന്ന​​​തും.

ലോ​​​ക മ​​​ത​​​സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ളി​​​ൽ ഇ​​​ന്ത്യ​​​യു​​​ടെ പ്ര​​​തി​​​നി​​​ധി​​​യാ​​​യി പ​​​ങ്കെ​​​ടു​​​ത്തു. കേ​​​ര​​​ള​​​ത്തി​​​ൽ മു​​​ഖ്യ​​​സം​​​ഘാ​​​ട​​​ക​​​നാ​​​യി. ഗു​​​രു നി​​​ത്യ​​​ചൈ​​​ത​​​ന്യ​​​ യ​​​തി​​​യു​​​ടെ സ​​​മാ​​​ധി​​​ക്കു ശേ​​​ഷം 1999 മു​​​ത​​​ൽ നാ​​​രാ​​​യ​​​ണ ഗു​​​രു​​​കു​​​ല​​​ത്തി​​​ന്‍റെ അ​​​മ​​​ര​​​ക്കാ​​​ര​​​ൻ.

ന​​​വോ​​​ത്ഥാ​​​ന​​​ന്ത​​​ര കേ​​​ര​​​ള​​​ത്തി​​​ൽ ര​​​ണ്ടു ധാ​​​ര​​​ക​​​ൾ രൂ​​​പ​​​പ്പെ​​​ട്ടി​​​രു​​​ന്ന​​​താ​​​യി മു​​​നി നാ​​​രാ​​​യ​​​ണ​​​പ്ര​​​സാ​​​ദി​​​ന്‍റെ വ്യാ​​​ഖ്യാ​​​ന​​​ങ്ങ​​​ളി​​​ൽ പ​​​റ​​​യു​​​ന്നു. ഭൗ​​​തി​​​ക​​​വും ആ​​​ധ്യാ​​​ത്മി​​​ക​​​വു​​​മാ​​​യി​​​രു​​​ന്നു അ​​​വ. ഭൗ​​​തി​​​ക​​​മാ​​​യ​​​ത് രാ​​​ഷ്‌​​​ട്രീ​​​യ ഇ​​​ട​​​തു​​​പ​​​ക്ഷ ധാ​​​ര​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ങ്കി​​​ൽ മ​​​റ്റൊ​​​ന്ന് ആ​​​ധ്യാ​​​ത്മി​​​ക ധാ​​​ര​​​യാ​​​യി​​​രു​​​ന്നു. ഇ​​​തി​​​ൽ ഹി​​​ന്ദു​​​ത്വ മേ​​​ധാ​​​വി​​​ത്വ പ്ര​​​വ​​​ണ​​​ത​​​ക​​​ൾ​​​ക്ക് സ​​​ന്യാ​​​സ സ​​​മൂ​​​ഹ​​​ത്തി​​​ൽ ബ​​​ദ​​​ൽ​​​ധാ​​​ര​​​യു​​​ണ്ടെ​​​ന്നു സൗ​​​മ്യ​​​മാ​​​യി ഓ​​​ർ​​​മ​​​പ്പെ​​​ടു​​​ത്തി​​​യ ആ​​​ധ്യാ​​​ത്മി​​​ക ചി​​​ന്ത​​​ക​​​നാ​​​യി​​​രു​​​ന്നു ഗു​​​രു മു​​​നി​​​നാ​​​രാ​​​യ​​​ണ​​​പ്ര​​​സാ​​​ദ്.

ജാ​​​തി രാ​​​ഷ്‌​​​ട്രീ​​​യം, ഹി​​​ന്ദു​​​ത്വം, ഇ​​​ട​​​തു​​​പ​​​ക്ഷം, ജ​​​നാ​​​ധി​​​പ​​​ത്യം, ആ​​​ൾ​​​ദൈ​​​വം, ലൈം​​​ഗി​​​ക​​​ത തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ കൃ​​​ത്യ​​​മാ​​​യ നി​​​ല​​​പാ​​​ട് വ്യ​​​ക്ത​​​മാ​​​ക്കി. ശ്രീ​​​നാ​​​രാ​​​യ​​​ണ ഗു​​​രു​​​വി​​​ന്‍റെ ദ​​​ർ​​​ശ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​ചാ​​​ര​​​ക​​​നാ​​​യി ഗു​​​രു നി​​​ത്യ​​​ചൈ​​​ത​​​ന്യ​​​ യ​​​തി​​​യു​​​ടെ ശി​​​ഷ്യ​​​ത്വം സ്വീ​​​ക​​​രി​​​ച്ചു. ആ​​​ധ്യാ​​​ത്മി​​​ക​​​ത​​​യെ ഹി​​​ന്ദു​​​ത്വ​​​ത്തി​​​ന്‍റേ​​​താ​​​യ ഭാ​​​വ​​​ത്തി​​​ൽനി​​​ന്ന് മോ​​​ചി​​​പ്പി​​​ച്ച് എ​​​ല്ലാ മ​​​ത​​​ങ്ങ​​​ളേ​​​യും ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ന്ന ത​​​ല​​​ത്തി​​​ലേ​​​ക്കു കൊ​​​ണ്ടുപോ​​​കാ​​​നാ​​​യി​​​രു​​​ന്നു നാ​​​രാ​​​യ​​​ണ ഗു​​​രു​​​കു​​​ല​​​ത്തി​​​ന്‍റെ ശ്ര​​​മം.

ഹൈ​​​ന്ദ​​​വ ദ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ​​​ക്കൊപ്പം ബൈ​​​ബി​​​ളി​​​ന്‍റെ വ്യാ​​​ഖ്യാ​​​ന​​​വും മു​​​നി നാ​​​രാ​​​യ​​​ണ​​​പ്ര​​​സാ​​​ദ് ത​​​യാ​​​റാ​​​ക്കി. ഇ​​​തി​​​നെ​​​ക്കു​​​റി​​​ച്ച് മു​​​നി നാ​​​രാ​​​യ​​​ണ​​​പ്ര​​​സാ​​​ദ് നേ​​​ര​​​ത്തെ പ​​​റ​​​ഞ്ഞ​​​ത് യേ​​​ശു​​​ദേ​​​വ​​​ന്‍റെ ഇ​​​ന്നു​​​വ​​​രെ അ​​​റി​​​യ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള ഒ​​​രു വാ​​​ക്കും പ്ര​​​വൃ​​​ത്തി​​​യും വി​​​ടാ​​​തെ എ​​​ല്ലാ​​​റ്റി​​​നും വ്യാ​​​ഖ്യാ​​​നം ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​ക്കൊ​​​ണ്ടു​​​ള്ള പു​​​സ്ത​​​ക​​​മാ​​​ണ് മ​​​ല​​​യാ​​​ള​​​ത്തി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​തെ​​​ന്നാ​​​യി​​​രു​​​ന്നു.

ക്രൈ​​​സ്ത​​​വ സ​​​മൂ​​​ഹ​​​ത്തി​​​ൽ​​​നി​​​ന്നു ന​​​ല്ല അ​​​ഭി​​​പ്രാ​​​യം ല​​​ഭി​​​ച്ചി​​​രു​​​ന്നു. ക​​​ർ​​​മോ​​​പ​​​ദേ​​​ശ​​​ങ്ങ​​​ളും ജീ​​​വി​​​ത​​​ത്തി​​​ൽ നാം ​​​സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട ന​​​ട​​​പ​​​ടിക്ര​​​മ​​​ങ്ങ​​​ളു​​​മൊ​​​ക്കെ​​​യാ​​​ണ് ഇ​​​വി​​​ടെ ച​​​ർ​​​ച്ച ചെ​​​യ്യു​​​ന്ന​​​ത്. ‘പ​​​ല​​​മ​​​ത​​​സാ​​​ര​​​വു​​​മേ​​​കം’ എ​​​ന്ന ശ്രീ​​​നാ​​​രാ​​​യ​​​ണ​​​ഗു​​​രു​​​വി​​​ന്‍റെ കാ​​​ഴ്ച​​​പ്പാ​​​ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് എ​​​ല്ലാ ആ​​​ധ്യാ​​​ത്മി​​​ക ശാ​​​സ്ത്ര ഗ്ര​​​ന്ഥ​​​ങ്ങ​​​ളേ​​​യും മ​​​ന​​​സി​​​ലാ​​​ക്കു​​​ക​​​യും വ്യാ​​​ഖ്യാ​​​നി​​​ക്കു​​​ക​​​യും ചെ​​​യ്തെ​​​ന്നാ​​​ണ് മു​​​നി നാ​​​രാ​​​യ​​​ണ​​​പ്ര​​​സാ​​​ദി​​​ന്‍റെ ഭാ​​​ഷ്യം.

Latest News

Corehub Up